തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 31 പൈസ വർധിപ്പിച്ചു. 81.31 രൂപയാണ് തിരുവനന്തപുരത്തെ വില. ഡീസൽ വില 28 പൈസ കൂടി 74.16 രൂപയായി.
കർണാടക തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടർച്ചയായ പത്താം ദിവസമാണു വിലവർധന. ഇന്ധനവില വർധന പിടിച്ചുനിർത്താൻ പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എണ്ണക്കന്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.