ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​ച്ചു; പെ​ട്രോ​ളി​ന് ഇ​ന്ന് വ​ർ​ധി​ച്ച​ത് 17പൈ​സ; പതിനാറു ദിവസംകൊണ്ട് കൂടിയത് മൂ​ന്ന് രൂ​പ​യി​ല​ധി​കം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്. പെ​ട്രോ​ളി​ന് ഇ​ന്ന് 17 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 15 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 81.34 രൂ​പ​യും ഡീ​സ​ലി​ന് 73.99 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ യ​ഥാ​ക്ര​മം 81.17 രൂ​പ​യും, 73.34 രൂ​പ​യു​മാ​യി​രു​ന്നു വി​ല. തു​ട​ർ​ച്ച​യാ​യി 16-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന​ത്.

ഇ​ത്ര​യും ദി​വ​സ​ത്തി​ന​കം പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മാ​യി ശ​രാ​ശ​രി മൂ​ന്ന് രൂ​പ​യി​ല​ധി​കം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 82.62 രൂ​പ​യും ഡീ​സ​ലി​ന് 75.20 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

Related posts