തിരുവനന്തപുരം: ജനജീവിതം ദുസഹമാക്കി ഇന്ധന വില തുടർച്ചയായ പന്ത്രണ്ടാം ദിവസവും വർധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 82 രൂപയായി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർധിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി.കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടർച്ചയായ 12ാം ദിവസമാണു വിലവർധന ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം.
ഇന്ധനവില അസാധാരണ നിലയിൽ വർധിച്ചിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈകെട്ടിനോക്കിനിൽക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.