ഇ​ന്ധ​ന​വി​ല കു​റ​യു​ന്നു ;അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ കു​റ​ഞ്ഞ​ത് പെ​ട്രോ​ളി​ന്  1.41 രൂ​പ​യും ഡീ​സ​ലി​ന് 81 പൈ​സ​യും

കൊ​ച്ചി: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല കു​റ​യു​ന്നു. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 1.21 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 69 പൈ​സ​യു​ടെ​യും കു​റ​വു​ണ്ടാ​യി. ഇ​ന്നു മാ​ത്രം പെ​ട്രോ​ളി​ന് 31 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 28 പൈ​സ​യു​ടെ​യും കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 83.43 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 78.93 രൂ​പ​യു​മാ​യി കു​റ​ഞ്ഞു. ഇ​ന്ന​ലെ ഇ​ത് യ​ഥാ​ക്ര​മം 83.74 രൂ​പ​യും 79.21 രൂ​പ​യും ആ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ൾ വി​ല 84.77 രൂ​പ​യും ഡീ​സ​ൽ വി​ല 80.18 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 83.78 രൂ​പ​യും ഡീ​സ​ലി​ന് 79.28 രൂ​പ​യു​മാ​യി കു​റ​ഞ്ഞു.

Related posts