ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ടി; ഒ​മ്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് അ​ഞ്ചു രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 4.96 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന


കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ ഒ​മ്പ​താം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. പെ​ട്രോ​ളി​ന് 48 പൈ​സ​യും ഡീ​സ​ലി​ന് 55 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന്‍റെ വി​ല 76.59 രൂ​പ​യും ഡീ​സ​ലി​ന്‍റെ വി​ല 70.81 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 77.96 രൂ​പ​യും ഡീ​സ​ലി​ന് 72.12 രൂ​പ​യു​മാ​ണ്.

ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​മ്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് അ​ഞ്ചു രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 4.96 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്‌ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​യി​ല്‍ ഇ​ന്ധ​ന​വ​ലി​യി​ലു​ണ്ടാ​കു​ന്ന വി​ല​വ​ര്‍​ധ​ന​വ് സാ​ധാ​ര​ണ​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന​വ് മൂ​ലം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക​ട​ക്കം വി​ല കൂ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ള്‍.

Related posts

Leave a Comment