ന്യൂഡൽഹി: ഇന്ധനവില വർധനവിൽ മോദി സർക്കാരിനെതിരേ യോഗാ ഗുരു ബാബ രാംദേവ് വീണ്ടും രംഗത്ത്. തനിക്ക് അവസരം നൽകിയാൽ പെട്രോളും ഡീസലും 35-45 രൂപയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കും. വിലക്കയറ്റം തടയുവാനുള്ള തീരുമാനമാണ് ആദ്യമെടുക്കേണ്ടതെന്നും രാംദേവ് പറഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും രാംദേവ് കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. എല്ലാ കക്ഷികളുടെയും കൂടെ ഞാനുണ്ട്. എന്നാൽ എനിക്ക് ഒരു പാർട്ടിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാൻ കഴിഞ്ഞില്ലായെങ്കിൽ മോദി സർക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസവും രാംദേവ് പറഞ്ഞിരുന്നു. രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താണിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും രാംദേവ് പറഞ്ഞു.