ഇന്ധനവില വർധനയിൽ ഹോട്ടൽ മേഖലയും പ്രതിസന്ധിയിലേക്ക്; സർക്കാർ അടിയന്തിരമായി ഇടപെട്ട് വില  നിയന്ത്രിക്കണമെന്ന്  കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ൻ​ഡ് അ​സോ​സി​യേ​ഷ​ൻ 

‘കോ​ട്ട​യം: ദി​നം​പ്ര​തി​യു​ള്ള ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തു​ട​ർ​ന്നു​ണ്ടാ​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന ഹോ​ട്ട​ൽ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സം കൊ​ണ്ട് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കു 40 ശ​ത​മാ​ന​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

നാ​ളു​ക​ൾ​ക്കു മു​ന്പു​ണ്ടാ​യ ര​ണ്ടു വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളി​ൽ​നി​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ ക​ര​ക​യ​റി വ​രു​ന്ന​തേ​യു​ള്ളു. ഈ ​അ​വ​സ​ര​ത്തി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും പാ​ച​ക​വാ​ത​കം, പെ​ട്രോ​ൾ, ഡീ​സ​ൽ തു​ട​ങ്ങി​യ​വ​യു​ടെയും വി​ല വ​ർ​ധി​ച്ച​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ ഹോ​ട്ട​ലു​ട​മ​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. വി​ല​വ​ർ​ധ​ന​വി​ൽ ഹോ​ട്ട​ലു​ട​മ​ക​ൾ​ക്കു പി​ടി​ച്ചു നി​ല്ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടു വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ൻ​ഡ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഫി​ലി​പ്പ്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. പ്ര​തീ​ഷ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​റീ​ഫ്, ആ​ർ.​സി. നാ​യ​ർ, പി.​എ​സ്. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts