തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതിയിൽ ഇളവു വരുത്താനാണ് തീരുമാനം.എത്ര രൂപ കുറയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ധനകാര്യ വകുപ്പിനെ ഇന്നത്തെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
നാളെ വൈകുന്നേരത്തോടെ ധനവകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ജൂണ്‍ ഒന്നിന് പുതിയ തീരുമാനം നിലവിൽ വരും. ഇതു കൂടാതെ വയനാട്,പത്തനംതിട്ട,പാലക്കാട്,തൃശൂർ കളക്ടർമാരെ മാറ്റും. ആലപ്പുഴ ജില്ലാകളക്ടർ ടി.വി അനുപമയെ തൃശൂരിലേയ്ക്ക് മാറ്റി, പത്തനംതിട്ട കളക്ടർ ബാലമുരളിയെ പാലക്കാട്ടേയ്ക്ക് മാറ്റി.