ക​ത്തി​ക്ക​യ​റി ഇ​ന്ധ​ന​വി​ല; തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 102.54 രൂ​പ​; വി​ല വ​ര്‍​ധ​ന​വിന്‍റെ പ്രതിഫലനം ആവശ്യസാധനങ്ങളിലും


കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 10 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 102.54 രൂ​പ​യും ഡീ​സ​ല്‍ വി​ല 96.20 രൂ​പ​യു​മാ​യി.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 100.86 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 94.70 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ പെ​ട്രോ​ളി​ന് 35 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല കൂ​ട്ടി​യ​ത്.

ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പു​വ​രെ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഏ​ക​ദേ​ശം ഒ​രു​പോ​ലെ​യാ​ണു വ​ര്‍​ധി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ നി​ല​വി​ല്‍ പെ​ട്രോ​ള്‍ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ പ​കു​തി​യി​ല്‍ താ​ഴെ​യാ​ണു ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വ്.

ക്രൂ​ഡ് വി​ല ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ര്‍​ധ​ന​വ് തു​ട​രു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ​ത്തു​ട​ര്‍​ന്ന് വി​പ​ണി​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും ദൃ​ശ്യ​മാ​ണ്.

Related posts

Leave a Comment