സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു; കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 84.81 രൂ​പ​


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 84.81 രൂ​പ​യും ഡീ​സ​ലി​ന് 78.91 രൂ​പ​യു​മാ​യി.

ഈ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല വ​ര്‍​ധ​ന​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ പ​റ​യു​ന്നു.

അ​സം​സ്‌​കൃ​ത എ​ണ്ണ ഉ​ത്പാ​ദ​നം നി​യ​ന്ത്രി​ക്കാ​ന്‍ സൗ​ദി അ​റേ​ബ്യ തീ​രു​മാ​നി​ച്ച​തോ​ടെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല ക​ഴി​ഞ്ഞ 11 മാ​സ​ത്തെ ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി.

Related posts

Leave a Comment