മാഹി: കർണാടകത്തിന് പിന്നാലെ ജൂൺ ഒന്നു മുതൽ കേരള സർക്കാരും ഇന്ധന വിലയിലെ അധിക നികുതിയിൽ കുറവു വരുത്തിയതോടെ മാഹിയിൽ ഡീസൽ വില്പന കുറഞ്ഞു തുടങ്ങി. ഡീസലിന് 3.50 രൂപ മാഹിയിൽ കുറവുണ്ടായിരുന്നത് കേരളം വില കുറച്ചതോടെ 2.50 രൂപയായി . കർണാടകയിൽ ഒരു വർഷം മുന്പേ സിദ്ധരാമയ്യ സർക്കാർ ഇന്ധന വിലയിലെ അധിക നികുതി ഒ ഴിവാക്കിയപ്പോഴും മാഹിയിൽ വില്പനയിൽ മാന്ദ്യം അനുഭവപ്പെട്ടിരുന്നു.
മാഹി ദേശീയ പാതയിലുടെ പോകുന്ന ചരക്ക് ലോറികൾ മാഹിയിൽ ക്യു നിന്ന് ഇ ന്ധനത്തിന് കത്ത് നിൽക്കാതെ മംഗലാപുരത്തെ പമ്പുകളെയാണ് ആശ്രയിക്കുന്നത്. മാഹിയിലെ ഉൾപ്രദേശമായ പള്ളരിയിലേയും, പന്തക്കലിലും പമ്പുകളിൽ ഡീസൽ വില്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഇന്നത്തെ കണ്ണുരിലെ ഡീസൽ വില 71.66 രൂപയും, മാഹിയിൽ 69.16 രൂപയും, കർണാടക യിൽ 69.22 രൂപയുമാണ് .പെട്രോളിന്റെ വില കണ്ണൂർ 78. 48 രൂപയും, മാഹിയിൽ 74.24 രൂപ, കർണാടക യിൽ 79.83 രൂപയുമാണ് വില
കഴിഞ്ഞ മേയ് 31 ന് ശേഷം എണ്ണക്കമ്പനികൾ ഇന്ധന വില കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെട്രോളിന് 1.93 രൂപയും, ഡീസലിന് 1.49 രൂപയു കുറഞ്ഞിരിക്കുകയാണ്. മേയ് 31 ന് കണ്ണുരിലെ ഡീസൽ വില 73.15 രൂപയായത് 71.66 രൂപയായും പെട്രോൾ 80.41 രൂപയുള്ളത് 78. 48 ആയും കുറഞ്ഞപ്പോൾ മാഹിയൽ യഥാക്രമം 70.65 എന്നത് 69.16 ആയും, 76.17 രൂപയുള്ളത് 74.24 രൂപയും കുറഞ്ഞു. ക്രുഡ് ഓയിൽ വിലയിലെ ഇടിവിൽ വരും ദിവസങ്ങളിൽ വില കുറയുമെന്നാണ് സൂചന . 2017 ജൂണിലാണ് എണ്ണക്കമ്പനികൾ നിത്യേന വില മാറ്റം കൊണ്ടുവന്നത്