ഇ​ന്നും വ​ർ​ധിച്ചു! ഇന്ധനവില 100-ലേക്ക് ഓടുന്നു; പെ​ട്രോ​ളി​ന് 15 പൈ​സ​ ഡീ​സ​ലി​ന് 17 പൈ​സ

കൊ​ച്ചി: ദി​ന​വും റിക്ക​ാർ​ഡുകൾ ഭേ​ദി​ച്ച് മു​ന്നേ​റു​ന്ന ഇ​ന്ധ​ന​വി​ല പു​തി​യ ഉ​യ​ര​ത്തി​ൽ. സം​സ്ഥാ​ന​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 15 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 87 രൂ​പ​യും ഡീ​സ​ലി​ന് 80 രൂ​പ​യും ക​ട​ന്നു. 87.32 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ത്തെ ശ​രാ​ശ​രി പെ​ട്രോ​ൾ വി​ല. ഇ​ന്ന​ലെ 87.17 രൂ​പ​യാ​യി​രു​ന്നു. ഡീ​സ​ലി​ന് ഇ​ന്ന് 80.59 രൂ​പ​യാ​യി. ഇ​ന്ന​ലെ 80.42 രൂ​പ​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 86.13 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 79.47 രൂ​പ​യാ​യും വ​ർ​ധി​ച്ചു. ഇ​ന്ന​ലെ പെ​ട്രോ​ളി​ന് 85.98 രൂ​പ​യാ​യും ഡീ​സ​ലി​ന് 79.30 രൂ​പ​യു​മാ​യി​രു​ന്നു. കൊ​ച്ചി ന​ഗ​ര​ത്തി​നു പു​റ​ത്ത് പെ​ട്രോ​ൾ വി​ല 86 രൂ​പ​യും ഡീ​സ​ൽ വി​ല 80 രൂ​പ​യും പി​ന്നി​ട്ടു. കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 86.24 രൂ​പ​യാ​യ​പ്പോ​ൾ ഡീ​സ​ലി​ന് 79.59 രൂ​പ​യാ​യി. ഇ​ന്ന​ലെ പെ​ട്രോ​ൾ വി​ല 86.09 രൂ​പ​യും ഡീ​സ​ൽ വി​ല 79.42 രൂ​പ​യു​മാ​യി​ന്നു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ അ​ഞ്ച് രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​ച്ച​ത്. പെ​ട്രോ​ളി​ന് 5.47 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 5.25 രൂ​പ​യു​ടെ​യും വ​ർ​ധ​ന​യാ​ണ് കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ മാ​സം അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മാ​സം ഒ​ന്നാം തീ​യ​തി കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ശ​രാ​ശ​രി വി​ല 80.66 രൂ​പ​യും ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് ശ​രാ​ശ​രി 74.22 രൂ​പ​യു​മാ​യി​രു​ന്നു.

Related posts