കോഴിക്കോട്: വര്ധിച്ചുവരുന്നപെട്രോള് -ഡീസല്വിലവര്ധനവുള്പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന അനാസ്ഥക്കെതിരേ രാജ്യ വ്യാപകമായി ചരക്കുലോറികള്‍ സമരമുഖത്തേക്ക്. ജൂലൈ 20 മുതല്‍ രാജ്യ വ്യാപകമായി അനിശ്ചിതകാലസമരം നടത്താനാണ് തീരുമാനം.
ഇന്ധനവില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമര മുഖത്തേക്ക് നീങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെല്‍ഫയര്‍ ഫെഡറേഷന് കേരള സംസ്ഥാന പ്രസിഡന്‍്റ് കെ.കെ.ഹംസ അറിയിച്ചു. കേരളത്തിലെ മുഴുവന്‍ ചരക്കുലോറികളും സമരത്തില്‍ പങ്കെടുക്കും.
ചരക്കുഗതാഗത രംഗത്ത് സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയ്ക്കെതിരേ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് തീരുമാനം. റംസാന് കാലമായതിനാലാണ് സമരം ജൂലൈ മാസത്തിലേക്ക് മാറ്റിയത്. അതേസമയം ഇന്ധനവില വര്‍ധനവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് സര്‍വീസുകള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാസെക്രട്ടറി തുളിസിദാസ് അഭിപ്രായപ്പെട്ടു.
ഇന്ധനവില വര്‍ധനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സബ്സിഡി അനുവദിച്ച തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. അതിന് സമയം ചോദിച്ചിട്ടുണ്ട്.സംഘടനയിലെ പാര്‍ട്ടിനേതാക്കള്‍ ഉള്‍പ്പെട്ട നിവേദന സംഘമാണ് മുഖ്യമന്ത്രിയെ കാണുക. നിലവിലെ സാഹചര്യത്തില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ബസ് ഉടമകള്‍ പറയുന്നു.