തിരുവനന്തപുരം: ഇന്ധന വില വർധന എണ്ണക്കന്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളിനും ഡീസലിനും കൂട്ടുന്ന മുഴുവൻ തുകയും പോകുന്നത് എണ്ണക്കന്പനികളിലേക്കാണ്.
നികുതി വരുമാനം സർക്കാരിനില്ലെങ്കിൽ എന്തിനാണ് വിലകൂട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ ചെലവ് ചുരുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സാന്പത്തിക പ്രതിസന്ധി കാരണം നിയമന നിരോധനം ഉണ്ടാകില്ല. ആവശ്യമുള്ള പുതിയ നിയമനങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.