ഇ​ന്ധ​ന​വി​ല ഇ​ന്നും കു​റ​ഞ്ഞു; പെ​ട്രോ​ളി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ട് പൈ​സ​യും

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ ഇ​ന്നും കു​റ​വ്. പെ​ട്രോ​ളി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ട് പൈ​സ​യു​ടെ​യും കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 83.33 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 78.85 രൂ​പ​യു​മാ​യി കു​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ധ​ന​വി​ല കു​റ​യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​റ് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.51 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 89 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 84.67 രൂ​പ​യും ഡീ​സ​ൽ വി​ല 80.10 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 83.68 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 79.20 രൂ​പ​യു​മാ​യും കു​റ​ഞ്ഞു.

Related posts