തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് വർധിച്ചത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില. കൊച്ചി പെട്രോളിന് 81.47 രൂപയും ഡീസൽ 75.38 രൂപയും കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയുമാണ് വില.
കോട്ടയത്ത് പെട്രോളിന് 81.81 രൂപയും ഡീസലിന് 75.70 രൂപയുമാണ് വില.മുംബൈയിൽ പെട്രോളിന് 86.91 രൂപയും ഡീസലിന് 75.96 രൂപയുമാണ് വില.രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണമാകുന്നത്.
പെട്രോൾ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.