ഇ​ന്ധ​ന​ വി​ല തുടർച്ചയായ പതിനൊന്നാം ദിവസവും വർധിച്ചു; കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 77.61 രൂപ


കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ല്‍ ഇ​ന്നും വ​ര്‍​ധ​ന​വ്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 55 പൈ​സ​യും ഡീ​സ​ലി​ന് 57 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 77.61 രൂ​പ​യും ഡീ​സ​ലി​ന് 71.92 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 78.98 രൂ​പ​യും ഡീ​സ​ലി​ന് 73.23 രൂ​പ​യു​മാ​ണ്. തു​ട​ര്‍​ച്ച​യാ​യി 11-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന​ത്. 11 ദി​വ​സി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് 6.05 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 6.04 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment