തിരുവനന്തപുരം: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധവില റോക്കറ്റുപോലെ കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 80 രൂപയിലേക്ക്. ഇന്നു രാവിലെ വില പുതുക്കി നിശ്ചയിച്ചപ്പോൾ തിരുവന്തപുരത്ത് പെട്രോളിന് 23 പൈസ വർധിച്ച് 79.39 രൂപയും ഡീസലിന് 24 പൈസ വർധിച്ച് 72.51 രൂപയുമായി.ഡൽഹിയിൽ പെട്രോളിന് 75.32 രൂപയും ഡീസലിന് 66.79 രൂപയുമാണ്.
കോൽക്കത്തയിൽ പെട്രോളിന് 78.01 രൂപയും ഡീസലിന് 69.33 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 83.16 രൂപയിലും ഡീസലിന് 71.12 രൂപയിലുമാണ് വ്യാപാരം.നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ കർണാടകയിലും പെട്രോളിനും ഡീസലിനും 23 പൈസ വർധിച്ചു. ബംഗളൂരുവിൽ പെട്രോളിന് 76.54 രൂപയിലും ഡീസലിന് 67.94 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.