കൊച്ചി: തെരഞ്ഞെടുപ്പ് സീസണ് താത്കാലികമായി അവസാനിച്ചതോടെ പെട്രോൾ വില വീണ്ടും വർധിച്ചുതുടങ്ങി. പെട്രോൾ ലിറ്ററിന് 11 പൈസയാണ് വ്യാഴാഴ്ച കൂടിയത്. ഡീസൽ വിലയിൽ മാറ്റമില്ല.
തുടർച്ചയായ 57 ദിവസത്തെ വിലയിടിവിനു ശേഷമാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. കൊച്ചി നഗരത്തിൽ ബുധനാഴ്ച 72.03 രൂപയായിരുന്ന പെട്രോൾ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണ് കൊച്ചിയിലെ ഡീസൽ വില.
ഒരുഘട്ടത്തിൽ 85 രൂപയ്ക്കു മുകളിൽ എത്തിയ ഇന്ധന വില കുറഞ്ഞ് 72 രൂപയിലെത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അത്.