കൊച്ചി: ഇന്ധനവിലവർധനയിൽ പൊറുതിമുട്ടി രാജ്യം. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി സമരാഹ്വാനം ചെയ്തതിനു പിന്നാലെയും ഇന്ധന വിലയിൽ വൻ വർധനവ് വരുത്തിയിരിക്കുകയാണ്.
പെട്രോളിന് 49 പൈസയുടെയും ഡീസലിന് 55 പൈസയുടെയും വർധനവാണ് സംസ്ഥാനത്ത് ഇന്നുണ്ടായിരിക്കുന്നത്. കൊച്ചി നഗരത്തിൽ ഇതാദ്യമായി പെട്രോൾ വില ലിറ്ററിനു 82 രൂപ കടന്നു.
ഡീസൽ വിലയാകട്ടെ ലിറ്ററിന് 76 രൂപയോടടുക്കുന്നു. കൊച്ചി നഗരത്തിനു പുറത്ത് ഡീസൽ വില 76 കടന്ന് മുന്നേറുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ ഇന്നലെ ശരാശരി വില 83.30 രൂപയാണ്. ഡീസൽ വില 77 കടന്നു. ലിറ്ററിന് ശരാശരി 77.18 രൂപയാണു തിരുവനന്തപുരം നഗരത്തിൽ.
കോഴിക്കോട് പെട്രോൾ വില 82.21 ആയും ഡീസൽ വില 75.59 രൂപയായും ഉയർന്നു. പെട്രോൾ, ഡീസൽ വില കുറക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരത ബന്ദ് നടത്താൻ കോണ്‍ഗ്രസ് ഇന്നലെയാണു ആഹ്വാനം ചെയ്തത്.
കൂടാതെ, ഇടതുപാർട്ടികൾ തിങ്കളാഴ്ച ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നതിനിടെയാണ് എണ്ണക്കന്പനികളുടെ ഇരുട്ടടി. ദേശീയ തലത്തില്‍ മുംബൈയില്‍ ഇന്ന് 87. 99 രൂപയാണ് വില.
ഡല്‍ഹിയില്‍ 79 രൂപ 99 പൈസയും. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. 50 പൈസയോളമാണ് ഇന്നു മാത്രം വിലയേറിയത്. ഡീസല്‍വിലയില്‍ 52 പൈസയുടെ വര്‍ധനയും മുംബൈയിലും ഡല്‍ഹിയിലുമുണ്ടായി.
ഇന്ധനവില ശരവേഗത്തില്‍ കുതിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറയ്ക്കുന്നതിനു തയാറാകാത്തതില്‍ അമര്‍ഷം പുകയുകയാണ്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ധനവില വര്‍ധനയ്ക്കു വഴിവച്ചിരിക്കുകയാണ്.
മൂല്യത്തകര്‍ച്ച തുടരകയാണെങ്കില്‍ വിലവര്‍ധന ഇനിയുമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.അതിനിടെ, ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന ഭാരത് ബന്ദ് തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് മൂന്നു വരെ നടക്കും. കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു.
എന്നാല്‍, പ്രളയദുരിതത്തില്‍ കഴിയുന്ന കേരളത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്ന് പലകോണുകളഇല്നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കേരളത്തെ ബന്ദില്‍നിന്ന് ഒഴിവാക്കണമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കാന്‍ കെപിസിസി നേതൃയോഗം ചേരും.
ഇന്ത്യൻ രൂപ ഏഷ്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞ കറൻസി ആയിട്ടും പ്രധാനമന്ത്രിക്കോ ധനമന്ത്രിക്കോ ഒരാശങ്കയും ഇല്ലെന്നു കോൺഗ്രസ് ആരോപിച്ചു. പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ കൊണ്ടു വരണമെന്ന ആവശ്യം പ്രധാനമന്ത്രി നിരാകരിക്കുകയാണ്.
2014ൽ ഡീസലിന് വില ലിറ്ററിന് 44 രൂപയായിരുന്നു. ഇപ്പോഴത് ഡൽഹിയിൽ ലിറ്ററിന് 71 രൂപയായി. 2014 മേയിൽ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് ഒന്‍പതു രൂപയായിരുന്നത് ഇപ്പോൾ ലിറ്ററിന് 19 രൂപയായി.
ഡീസലിന്റെ എക്സൈസ് തീരുവ മൂന്നു രൂപയായിരുന്നത് ഇന്ന് 15 രൂപയാണ്. പാചക വാതകത്തിന്റെ വില 400 രൂപയിൽ നിന്ന് 800 രൂപയായി ഉയർന്നതും മോദി സർക്കാരിന്റെ ഭരണകാലത്താണ്. മറ്റു രാജ്യങ്ങൾക്കു ഡീസൽ ലിറ്ററിന് 34 രൂപയ്ക്കും പെട്രോൾ ലിറ്ററിന് 37 രൂപയ്ക്കും വിൽക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.
ഇന്ധനവില വർധന ഹർത്താലിനോട് പൂർണ യോജിപ്പ്: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കോഴിക്കോട്: ദിനംപ്രതി കുതിക്കുന്ന ഡീസൽ വില വർധനവിന് ശാശ്വത പരിഹാരം കാണണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഹർത്താലിനോട് അസോസിയേഷന് പൂർണ യോജിപ്പാണുള്ളതെന്നും അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൾ നാസർ പറഞ്ഞു. എന്നാൽ ഒരു ദിവസത്തെ ഹർത്താൽ കൊണ്ട് മാത്രം ബസ് ഉടമകളുടെ പ്രശ്നം തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിനം പ്രതി ഡീസൽ വില വർധിക്കുന്നതും അറ്റകുറ്റപ്പണി ചെലവ് കൂടുന്നതും കാരണം കേരളത്തിൽ 70 ശതമാനം ഉടമകളും നഷ്ടം സഹിച്ചാണ് ബസ് സർവീസ് നടത്തുന്നത്. മേഖലയെ പിടിച്ചു നിർത്താൻ വേണ്ടി എല്ലാ നഷ്ടവും സഹിച്ചും സർവീസ് നടത്തുന്പോൾ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തങ്ങളുടെ പ്രയാസങ്ങൾ കാണുന്നില്ലെന്നും അബ്ദുൾ നാസർ പറഞ്ഞു.
സ്ഥിതി തുടർന്നാൽ ബസ് വ്യവസായ മേഖല ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന് പരഹാരം കാണുന്നതിനായി ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യം അസോസിയേഷൻ ഉന്നയിക്കുന്നില്ല. സ്കൂൾ വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റം വരുത്തുകയും നികുതി ഇളവ് അനുവദിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.