നാദാപുരം: പെട്രോൾ പന്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു. കല്ലാച്ചി സിപിഎം ഓഫിസ് പരിസരത്തെ പെട്രോൾ പന്പിലെ ജീവനക്കാരൻ നരിപ്പറ്റ സ്വദേശി മൊയിലോത്ത് ഭാസ്കരൻ(55)നാണ് മർദനമേറ്റത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ വാഹനത്തിൽ പെട്രോളടിക്കാൻ വന്ന കണ്ടാലറിയാവുന്ന ആറോളം പേർ ചേർന്നാണ് ഭാസ്കരനെ വധിക്കാൻ ശ്രമിച്ചത്. പെട്രോളടിക്കാൻ വന്നവരോട് പന്പിലെ സമയം കഴിഞ്ഞു ഇനി എണ്ണ നൽകാൻ കഴിയില്ലെന്നും പറഞ്ഞ ഭാസ്കരൻ മെഷീൻ ലോക്ക് ചെയ്ത് കേബിനിലേക്ക് പോകുന്നതിനിടെ ഇരുന്പ് ദണ്ഡും പട്ടികയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
മർദനത്തിൽ തലക്കും വലത് കൈക്കും സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വലത് കൈ എല്ലിന് പോട്ടലുണ്ട്.സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ നാദാപുരം പോലീസ് ഐപിസി 308 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തു