ശു​ചി​മു​റി തു​റ​ന്നു​കൊ​ടു​ത്തി​ല്ല; പ​യ്യോ​ളി​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് 1.65 ല​ക്ഷം പി​ഴ; അ​ധ്യാ​പി​കയു​ടെ പ​രാ​തി​യി​ൽ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​നാ​ണ് പി​ഴ​വി​ധി​ച്ച​ത്

കോ​ഴി​ക്കോ​ട്: ശു​ചി​മു​റി തു​റ​ന്നു​കൊ​ടു​ക്കാത്തതിന് പ​യ്യോ​ളി​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് 1.65 ല​ക്ഷം പി​ഴ. പ​ത്ത​നം​തി​ട്ട ഏ​ഴം​കു​ളം സ്വ​ദേ​ശി​നിയായ അ​ധ്യാ​പി​ക സി.​എ​ല്‍. ജ​യ​കു​മാ​രി​യുടെ പരാതിയിൽ പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍റേതാ​ണ് വി​ധി.

2024 മേ​യ് എ​ട്ടി​ന് കാ​സ​ര്‍​ഗോഡ് നി​ന്ന് പ​ത്ത​നം​തി​ട്ട​യ്ക്ക് പോ​കും വ​ഴി​ രാ​ത്രി എ​ട്ട​ര​യ്ക്ക് പ​യ്യോ​ളി​യി​ലെ ഫാ​ത്തി​മ ഹ​ന്ന​യു​ടെ പ​മ്പി​ല്‍ പെ​ട്രോ​ള്‍ അ​ടി​ക്കാ​ന്‍ ജയകുമാരി സഞ്ചരിച്ചിരുന്ന വാഹനം‍ ക​യ​റി​യ​പ്പോൾ അവിടത്തെ ശു​ചി​മു​റി​ പൂ​ട്ടി​യനിലയിലായിരുന്നു.

താ​ക്കോ​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പു​രു​ഷ ജീ​വ​ന​ക്കാ​ര​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി. താ​ക്കോ​ല്‍ മാ​നേ​ജ​രു​ടെ കൈ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വീ​ട്ടി​ല്‍ പോ​യി എ​ന്നു​മാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.​

സ്റ്റാ​ഫി​ന്‍റെ ടോ​യ്‌​ലെ​റ്റ് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും ന​ല്‍​കി​യി​ല്ല. ജ​യ​കു​മാ​രി ഉ​ട​നെ പ​യ്യോ​ളി പോ​ലീ​സി​ല്‍ വി​ളി​ച്ചു. പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.

പോ​ലീ​സ് ശു​ചി​മു​റി ബ​ല​മാ​യി തു​റ​ന്നു കൊ​ടു​ത്തു. ഉ​പ​യോ​ഗശൂ​ന്യ​മെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞ​തെ​ങ്കി​ലും പോ​ലീ​സ് തു​റ​ന്ന​പ്പോ​ള്‍ ക​ണ്ട​ത് ഒ​രു ത​ക​രാ​റു​മി​ല്ലാ​ത്ത ശു​ചി​മു​റി​യാ​യി​രു​ന്നു. ജ​യ​കു​മാ​രി പിന്നീട് ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി.

ക​മ്മീ​ഷ​ന്‍ ര​ണ്ടു​കൂ​ട്ട​രെ​യും വി​ളി​ച്ച് വി​സ്ത​രി​ച്ചു. ച​ട്ട​ത്തി​ല്‍ പ​റ​യു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​തെ​യാ​ണ് പ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. രാ​ത്രി ഒ​രു സ്ത്രീ​യ്ക്കു​ണ്ടാ​യ മാ​ന​സി​ക ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ വി​ല​യി​രു​ത്തി​യാ​ണ് പി​ഴ​യി​ട്ട​ത്.1,50,000 രൂ​പ പി​ഴ​യും 15,000 കോ​ട​തി​ച്ചെ​ല​വും ചേ​ര്‍​ത്ത് 1.65ല​ക്ഷം അ​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വ്.​ ഒ​റ്റ​യ്ക്കാ​ണ് സി.​എ​ല്‍. ജ​യ​കു​മാ​രി കേ​സ് വാ​ദി​ച്ച​ത്.

Related posts

Leave a Comment