കരുനാഗപ്പള്ളി: ജില്ലയിലെ 90 ശതമാനത്തോളം പെട്രോൾ പമ്പുകളും പ്രവർത്തിക്കുന്നത് ഫയർഫോഴ്സിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയെന്ന് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ മേഖലകളിൽ ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഈ വിവരം.
ഫയർഫോഴ്സ് ജില്ലാ ഓഫീസറുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, കുണ്ടറ, പത്തനാപുരം, കൊട്ടാരക്കര, പുനലൂർ, കടയ്ക്കൽ, പരവൂർ, ചാമക്കട, കൊല്ലം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിലാണ് ഈ റിപ്പോർട്ട് .
സർക്കാർ ഉത്തരവുപ്രകാരമാണ് ഫയർഫോഴ്സ് അധികൃതർ പരിശോധനയുമായി രംഗത്ത് വന്നിരിക്കുന്നത്. പെട്രോളിയം റീട്ടെയിൽ ഔട്ട് ലൈറ്റ്, ഗ്യാസ് സംഭരണം, മണ്ണെണ്ണ സംഭരണം എന്നിവിടങ്ങളിൽ എൻ ഒ സി എടുക്കാത്തവരും പുതുക്കാത്തവരുണ്ടെങ്കിൽ ഇവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന. ചില ഗ്യാസ് ഗോഡൗണുകളിലും എൻഒസി യില്ലായെന്നും വിവരം ഉണ്ട്.