നിശ്ചയിക്കപ്പെട്ട വിലയ്ക്ക് പെട്രോൾ വിൽക്കുന്നുണ്ടോ? പമ്പുക​ളി​ലെ പെ​ട്രോ​ൾ വി​ല  പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ആ​ല​പ്പു​ഴ : നി​ശ്ച​യി​ക്ക​പ്പെ​ട്ട വി​ല​യ്ക്ക് അ​നു​സൃ​ത​മാ​യാ​ണോ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ഇ​ന്ധ​നം വി​ൽ​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സാ​ധാ​ര​ണ പ​രി​ശോ​ധ​ന കൂ​ടാ​തെ പ്ര​ത്യേ​ക മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കൃ​ത്യ​അ​ള​വി​ൽ ഇ​ന്ധ​നം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​സ​ർ​വീ​സ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ന്പ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

അ​വ​ശ്യ​സ​ർ​വീ​സ് നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും ഇ​ന്ധ​ന​ത്തി​ന്‍റെ നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ ഫി​ൽ​റ്റ​ർ​പേ​പ്പ​റും പ​രാ​തി പു​സ്ത​ക​വും സെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ലാ​സ​വും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ജി. സാ​മു​വ​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം, ലീ​ഗ​ൽ മെ​ട്രോ​ള​ജി, പൊ​തു​വി​ത​ര​ണ ഡ​യ​റ​ക്ട​ർ എ​ന്നി​വ​രി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ അ​ള​വി​ൽ കൃ​ത്രി​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി പൊ​തു​വി​ത​ര​ണ ഡ​യ​റ​ക്ട​ർ നി​ഷേ​ധി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Related posts