പെട്രോള്‍ പമ്പില്‍ നിന്ന് 3,000 രൂപയ്ക്ക് ഡീസല്‍ അടിച്ചതിനുശേഷം പണം നല്‍കാതെ പമ്പ് ജീവനക്കാരനെ കബളിപ്പിച്ച് കാറുടമ മുങ്ങി. ചങ്ങരംകുളത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
ചങ്ങരംകുളം തൃശൂര്‍ റോഡിലെ പെട്രോള്‍ പമ്പില്‍ കാറിലെത്തിയ സംഘം 3000 രൂപക്ക് ഡീസല്‍ അടിക്കുകയായിരുന്നു. ഡീസല്‍ അടിച്ച് കഴിഞ്ഞതിന്റെ തൊട്ടടുത്ത നിമിഷം തന്നെ വാഹനം അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു.
പമ്പ് ജീവനക്കാരന് പിറകെ ഓടിയെങ്കിലും കാര്‍ നിര്‍ത്തിയില്ല. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞത്.
കാറിന്റെ നമ്പര്‍ മാറ്റം വരുത്തിയ നിലയിലാണ്. പമ്പുടമ ചങ്ങരംകുളം പോലീസില്‍ പരാതി നല്കി.