കൊല്ലം: കേന്ദ്ര സർക്കാരിന്റെ അഴിമതിയ്ക്കും ഇന്ധനവില വർദ്ധനവിനും എതിരെ കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഇന്ധന വിലവർദ്ധനവിലൂടെ മോദി സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും റാഫേൽ ഇടപാടിലൂടെ രാജ്യസുരക്ഷ പണയപെടുത്തിയെന്നും കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷെഫീക്ക് കിളികൊല്ലൂർ,ആർ.ശശിധരൻപിള്ള,യൂത്ത്കോൺഗ്രസ് ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ അനിൽകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ശശിധരൻപിള്ള,അയത്തിൽ നിസാം,ജെസ്റ്റിൻ കണ്ടച്ചിറ,അസിമുദ്ധീൻ,നിസ്സാം ചെമ്പടം,ഫൈസൽ അയത്തിൽ,ഉണ്ണികട്ടവിള,വിനീത് അയത്തിൽ,ഹാരിസ് കട്ടവിള ,ആശിഖ് ബൈജു,നെഫ്സൽ,ജയരാജ്,റിയാസ്കട്ടവിള,അനീസ് കുറ്റിച്ചിറ,നൗഫൽ,ഗോപാലകൃഷ്ണൻ,ബിനു,എന്നിവർ പ്രസംഗിച്ചു.