കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതോടെ ഇന്ധനവിലയിൽ നേരിയ ആശ്വാസം. എക്സൈസ് നികുതി ഇനത്തില്‍ പെട്രോളിനു ലിറ്ററിന് അഞ്ചു രൂപയും ഡീസലിനു പത്തു രൂപയുമാണു കുറച്ചത്.
പുതുക്കിയ നിരക്ക് ബുധനാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. ഇന്ന് ഇന്ധനവില വര്‍ധിച്ചിട്ടില്ല. ഇന്നലെ കേരളത്തിൽ പെട്രോളിന് 6.82 രൂപയും ഡീസലിന് 12.38 രൂപയുമാണ് കുറഞ്ഞത്.
കേന്ദ്രം നികുതി കുറച്ചതനുസരിച്ച് വാറ്റിലുണ്ടായ കുറവാണ് കേരളത്തിൽ കൂടുതൽ വിലകുറയാൻ കാരണമാക്കിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 104.41 രൂപയും ഡീസലിന് 91.65 രൂപയുമായി.
ഒക്ടോബറില്‍ മാത്രം ഡീസല്‍ ലിറ്ററിന് 8.71 രൂപയും പെട്രോളിന് 7.82 രൂപയുമായി വര്‍ധിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി ചുമത്തിയിരുന്ന എക്സൈസ് തീരുവയാണ് കുറച്ചിരിക്കുന്നത്.
ഇതു സംസ്ഥാനങ്ങള്‍ക്കു വീതം വയ്ക്കുന്നതല്ല. സംസ്ഥാനത്തിന് പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമാണ് നികുതി ചുമത്താന്‍ അധികാരമുള്ളത്.