കോട്ടയം: ഇന്ധന നികുതി വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയത്ത് നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം കളക്ടറേറ്റിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. യുഡിഎഫ് കൺവീനർ എം.എം. ഹസനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
തൃശൂരിലും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് നീക്കിയത്.