കോഴിക്കോട്: കുടുംബവഴക്കിനെ തുടര്‍ന്ന് പൊതുസ്ഥലത്ത് വച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമം. തളിപ്പറമ്പ് സ്വദേശിയും നഴ്സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
എന്‍ജിഒ ക്വാട്ടേഴ്സ് പരിസരത്ത് വച്ച് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. രമ ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ട് തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടി. വീട്ടുകാരും സമീപ വാസികളും ചേര്‍ന്ന് ഷനോജ്കുമാറിനെ പിടികൂടുകയായിരുന്നുവെന്ന് ചേവായൂര്‍ സിഐ സി.വി.പ്രതീഷ് “രാഷ്ട്രദീപിക’യോടു പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോള്‍ രണ്ടിടത്തായാണ് താമസം.
കുടുംബവഴക്കുകാരണം ഇവര്‍ വിവാഹനമോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് അപായപ്പെടുത്താന്‍ ഷനോജ്കുമാര്‍ ശ്രമിച്ചത്. ഷനോജ്കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകശ്രമത്തിന് കേസെടുത്തതായും ചേവായൂര്‍ പോലീസ് അറിയിച്ചു. ഇയാളുടെ സ്കൂട്ടറും േപാലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.