ആലപ്പുഴ: കായംകുളം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ടാങ്കറിൽ കൊണ്ടുവന്ന ഡീസലിൽ വെള്ളത്തിന്റെയും ചെളിയുടെയും അംശം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കൊച്ചി ഐഒസിയിൽ നിന്നും ടാങ്കറിലെത്തിച്ച ഡീസലിലാണ് വെള്ളവും ചെളിയും കണ്ടെത്തിയത്.
ജീവനക്കാർ സാമ്പിൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തേ ത്തുടർന്ന് ഡീസൽ ഇറക്കാതെ ടാങ്കർ മടക്കി അയക്കാനുള്ള നീക്കത്തിലാണ് ഡിപ്പോ അധികൃതർ.