കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നു വീണ്ടും കൂടി. ഡീസലിന്റെ വിലവർധനവിൽ ഇത്തവണ റിക്കാർഡിട്ടിരിക്കുകയാണ്. ഇന്നു പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 85.56 രൂപയും ഡീസലിന് 79.70 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 87.28 രൂപയും ഡീസലിന് 81.31 രൂപയുമാണ്. ഈമാസം നാലാം തവണയാണ് വില കൂടുന്നത്.
സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരിക്കുകയാണ്. ഈമാസം മാത്രം നാലുതവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് വര്‍ധിച്ചത്.
വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത.