ടാങ്കർ ഓടിക്കാൻ ആളില്ല! ഈ രാജ്യത്ത്‌ പെട്രോൾ ക്ഷാമം; രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള പ​​​ന്പു​​​ക​​​ൾ കാ​​​ലി​​​യാ​​​യി

ല​​​ണ്ട​​​ൻ: ടാ​​​ങ്ക​​​ർ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ അ​​​ഭാ​​​വം മൂ​​​ലം ബ്രി​​​ട്ട​​​നി​​​ൽ പെ​​​ട്രോ​​​ൾ​​​വി​​​ത​​​ര​​​ണം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള പ​​​ന്പു​​​ക​​​ൾ കാ​​​ലി​​​യാ​​​യി. ഇ​​​ന്ന​​​ലെ​​​വ​​​രെ​​​യു​​​ള്ള നാ​​​ലു​​​ദി​​​വ​​​സം പ​​​ന്പു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ൻ​​​നി​​​ര ദൃ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ധ​​​ന​​​വി​​​ത​​​ര​​​ണ​​​ത്തി​​​നു സൈ​​ന്യ​​ത്തെ നി​​​യോ​​ഗി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

ബ്രി​​​ട്ട​​​നി​​​ൽ ഒ​​​രു ല​​​ക്ഷം ലോ​​​റി ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ അ​​​ഭാ​​​വം നേ​​​രി​​​ടു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഭ​​​ക്ഷ്യ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ലും സൂ​​​പ്പ​​​ർ ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലും പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ട്.

എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​ല​​​ധി​​​കം പെ​​​ട്രോ​​​ളു​​​ണ്ട്. എ​​​ന്നാ​​​ൽ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ അ​​​ഭാ​​​വം മൂ​​​ലം പെ​​​ട്രോ​​​ൾ കി​​​ട്ടാ​​​താ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ൽ ആ​​​ളു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ പ​​​ന്പു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​താ​​ണു പ്ര​​​തി​​​സന്ധി​​​ക്കു​​​ കാ​​​ര​​​ണം.

ചി​​​ല പ​​​ന്പു​​​ക​​​ളി​​​ൾ തി​​​ര​​​ക്ക് അ​​​ഞ്ചി​​​ര​​​ട്ടി​​​വ​​​രെ വ​​​ർ​​​ധി​​​ച്ച​​​താ​​​യി പെ​​​ട്രോ​​​ൾ റീ​​​ട്ടെ​​​യി​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ജ​​​ന​​​ങ്ങ​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ഇ​​​ന്ധ​​​നം വാ​​​ങ്ങി​​​ക്കൂ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ളും പ​​​റ​​​ഞ്ഞു.

ചി​​​ല്ല​​​റ​​​വി​​​ല്പ​​ന​​​ക്കാ​​​ർ അ​​​വ​​​സ​​​രം മു​​​ത​​​ലാ​​​ക്കി ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, ആ​​​രോ​​​ഗ്യം, സോ​​​ഷ്യ​​​ൽ സു​​​ര​​​ക്ഷ തു​​​ട​​​ങ്ങി​​​യ​​​വയു മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഇ​​​ന്ധ​​​ന​​​വി​​​ത​​​ര​​​ണ​​​ത്തി​​​ൽ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ല്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

ടാ​​​ങ്ക​​​റു​​​ക​​​ൾ ഓ​​​ടി​​​ക്കാ​​​ൻ പ​​​ട്ടാ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് 150 പേ​​​രെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ഇ​​​തി​​​ൽ 75 പേ​​​ർ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി ത​​​യാ​​​റാ​​​യി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

പെ​​​ട്രോ​​​ൾ വി​​​ത​​​ര​​​ണം ഉ​​​ട​​​ൻ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ഗ​​​താ​​​ഗ​​​തമ​​​ന്ത്രി ഗ്രാ​​​ന്‍റ് ഷാ​​​പ്സ് പ​​​റ​​​ഞ്ഞു. ‌

ബ്രി​​​ട്ട​​​നി​​​ലെ ലോ​​​റി ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ ശ​​​രാ​​​ശി പ്രാ​​​യം 55 ആ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. മോ​​​ശം ജോ​​​ലിസാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പു​​​തി​​​യ ആ​​​ൾ​​​ക്കാ​​​രെ​​​ത്തു​​​ന്നി​​​ല്ല.

വി​​​ദേ​​​ശി​​​ക​​​ളാ​​​ണു കൂ​​​ടു​​​ത​​​ലാ​​​യും ഡ്രൈ​​​വ​​​ർ ജോ​​​ലി​​​ക്കെ​​​ത്തു​​​ന്ന​​​ത്.

Related posts

Leave a Comment