കൊച്ചി: പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കൂട്ടി. മൂന്നു രൂപയാണു നികുതി വര്‍ധിപ്പിച്ചത്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്കു ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തുമ്പോഴാണു രാജ്യത്തു ഇന്ധനവിലയില്‍ നികുതി വര്‍ധിപ്പിക്കുന്നത്.
നികുതി വര്‍ധനവ് ഇന്ധനവിലയില്‍ പ്രതിഫലിക്കുമോ എന്നതു സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനനുസരിച്ച് അറിയാനാകും. നികുതിവര്‍ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവച്ചാല്‍ പെട്രോള്‍, ഡീസല്‍ വില കൂടില്ല. വൈകുന്നേരത്തോടെ ഇക്കാര്യം വ്യക്തമാകും.
കൊച്ചിയില്‍ പെട്രോളിന് 71.86 രൂപയാണ് ഇന്നത്തെ വില. ഡീസലിന് ഇന്നത്തെ വില 66.16. പെട്രോളിന് 71.99 രൂപയും ഡീസലിന് 66.33 രൂപയുമായിരുന്നു കൊച്ചിയില്‍ ഇന്നലത്തെ വില.
സ്വർണ വില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെയും പവന് 250 രൂപയുടെയും കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വര്‍ണവില കുറഞ്ഞ് ഗ്രാമിന് 3,790 രൂപയിലും പവന് 30,320 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കോവിഡ് 19 ബാധയെത്തുടര്‍ന്നു സാമ്പത്തിക രംഗത്തെ തകര്‍ച്ചയാണ് സ്വര്‍ണത്തിനും തിരിച്ചടിയാകുന്നത്. ഇന്നലെ സ്വര്‍ണ വില പവന് 1,200 രൂപയും ഗ്രാമിന് 150 രൂപയും കുറഞ്ഞിരുന്നു.