കൊച്ചി: രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.09 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്ന് തുടങ്ങിയത്.