കോട്ടയം: കേന്ദ്രം പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചപ്പോൾ കേരളത്തിന് അധിക ആശ്വാസം.
കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപ കുറയും. സംസ്ഥാന വാറ്റിൽ ആനുപാതിക കുറവ് വരുന്നതിനാലാണിത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി കുറയും.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമാകും. ഞായറാഴ്ച രാവിലെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.
കേന്ദ്രം പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്.
ധനമന്ത്രി നിർമ്മല സീതാരാമനാണ് സുപ്രധാന തീരുമാനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്താനാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നടപടി.