തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​വും ജനദ്രോഹം! ലോകമാർക്കറ്റിൽ ഇന്ധനവില കുറഞ്ഞു; ഇന്ത്യയിൽ വീണ്ടും കൂട്ടി; ഇവിടെ ഇങ്ങനാണു ഭായീ..!

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യി ആ​റാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 57 പൈ​സ​യും ഡീ​സ​ലി​ന് 56 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

ലോ​ക്ക് ഡൗ​ണി​ന് ശേ​ഷം അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല ഉ​യ​ര്‍​ന്നു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റം വ​ന്നു​തു​ട​ങ്ങി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തേ​തോ​തി​ല്‍ വി​ല​വ​ര്‍​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് പെ​ട്രോ​ളി​യം മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച് കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 74.90 രൂ​പ​യും ഡീ​സ​ല്‍ വി​ല 69.11 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 76.31 രൂ​പ​യും ഡീ​സ​ലി​ന് 70.45 രൂ​പ​യു​മാ​യി. വ​ര്‍​ധി​ച്ച നി​ര​ക്ക് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വ​ന്നു.

ക​ഴി​ഞ്ഞ ആ​റു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 3.32 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 3.26 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. തു​ട​ര്‍​ച്ച​യാ​യ 83 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി തു​ട​ങ്ങി​യ​ത്.

കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ ഉ​ത്പാ​ദ​ന ചെല​വി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​റ്റി​രു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു രാ​ജ്യ​ത്തെ ക്രൂ​ഡോ​യി​ല്‍ സം​ഭ​ര​ണ ശേ​ഷി വ​ര്‍​ധി​പ്പി​ച്ച് ഇ​ന്ത്യ കൂ​ടു​ത​ല്‍ ക്രൂ​ഡോ​യി​ല്‍ വാ​ങ്ങി സൂ​ക്ഷി​ച്ചു. ഇ​തോ​ടെ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്ക് അ​മി​ത ലാ​ഭം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി.

എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്ക് തീ​രെ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ക്രൂ​ഡോ​യി​ല്‍ ല​ഭി​ച്ചെ​ങ്കി​ലും രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ അ​തി​നാ​നു​പാ​തി​ക​മാ​യ കു​റ​വ് വ​രു​ത്തി​യി​രു​ന്നി​ല്ല.

അ​ങ്ങ​നെ ല​ഭി​ക്കു​ന്ന അ​മി​ത ലാ​ഭം ക​മ്പ​നി​ക​ളി​ല്‍​നി​ന്ന് സ​ര്‍​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ണ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് 10 ശ​ത​മാ​നം തീ​രു​വ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൂ​ട്ടി​യ​ത്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല കൂ​ടി​യ​തോ​ടെ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്ന ലാ​ഭം കു​റ​ഞ്ഞു തു​ട​ങ്ങി. ഇ​താ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ല​വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മാ​യ​ത്.

ഒ​രു ബാ​ര​ല്‍ ക്രൂ​ഡോ​യി​ലി​ന് 2722 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. 16 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ബാ​ര​ലി​ന് 2706 രൂ​പ​യാ​യി​രു​ന്നു വി​ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത.

ലോ​ക്ക് ഡൗ​ണി​ന് മു​ന്‍​പു​ള്ള താ​രി​ഫ് വി​ല​യ്ക്ക​നു​സ​രി​ച്ച് ക്രൂ​ഡോ​യി​ല്‍ വി​ല എ​ത്തു​ന്ന​തു​വ​രെ ദി​വ​സ​വു​മു​ള്ള നേ​രി​യ വി​ല​വ​ര്‍​ധ ഉ​ണ്ടാ​യേ​ക്കും. അ​തി​നു ശേ​ഷം മാ​ത്ര​മേ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​കു​തി പി​ന്‍​വ​ലി​ക്കു​ക​യു​ള്ളെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment