അരുമകളെയും ഉടമകളെയും ബന്ധിപ്പിച്ചുള്ള പെറ്റ്സ് വിപണിയിലും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാം. വളരുന്ന പെറ്റ്സ് വിപണിക്കിണങ്ങിയ പുത്തൻ ആശയങ്ങൾ സ്വപ്നം കാണുന്ന മനസാണ് പ്രധാന മൂലധനം.
അരുമ യുടെ ആരോഗ്യ സംരക്ഷണം മുതൽ ലക്ഷ്വറി റിസോർട്ടുകൾ വരെ നീളുന്നു പുതുപുത്തൻ ആശയങ്ങൾ. ഇന്ത്യൻ പെറ്റ്സ് വിപണിയിൽ കാലുറപ്പിക്കുന്ന ചില സ്റ്റാർട്ടപ്പുക ളുടെ ആശയങ്ങൾ നോക്കുക. മറ്റാരും ചിന്തിക്കാത്ത വഴിയേ നടന്ന വരാണ് ഇവയിൽ മിക്കവരും. അതുതന്നെ യാണ് അവരുടെ വിജയരഹസ്യവും.
ആരോഗ്യം അതുക്കും മീതെ
പൊണ്ണത്തടി കുറയ്ക്കാം, കാൻസർ മാറ്റാം, ഷുഗറിനെ പന്പ കടത്താം- ഇത്തരം പരസ്യങ്ങൾക്ക് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ അരുമയെ ഞങ്ങൾ കരുതുമെന്ന പ്രഖ്യാപനം കൂടിയായാൽ പൂർണമായി. ജീവിതശൈലീ രോഗ ങ്ങൾക്കെതിരേയുള്ള യുദ്ധത്തിൽ കൂട്ടുകൂടാൻ ഒരു സംരംഭവുമുണ്ടെങ്കിൽ കൊള്ളാമല്ലേ? ഈ ആശയത്തിലാണ് വിവാൾഡിസ് (Vivaldis Health and Foods)പോലെയുള്ള സ്റ്റാർട്ടപ്പുകളുടെ ജനനം.
ഇന്ത്യയിലെ അരുമ മൃഗങ്ങളിൽ നാൽപതു ശതമാന ത്തോളം ചിരകാല ജീവിതശൈലീ രോഗങ്ങളുടെ ഭീഷണി യിലാണ്. പൊണ്ണത്തടി, പ്രമേഹം, അർബുദം, സന്ധിവാ തം, ആമാശയ രോഗങ്ങൾ, കരൾ, വൃക്ക രോഗങ്ങൾ തുട ങ്ങിയവയെ നേരിടാൻ സഹായിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി സാധ്യതയേറെയാണ്.
പെറ്റ് ഷോപ്പുകൾ വീട്ടിലേക്ക്
വെബ്പോർട്ടലുകൾ വഴി ഉത്പന്നങ്ങളുടെ ഇലക്ട്രോണിക് വാണിജ്യം നടത്തുന്ന സ്റ്റാർട്ടപ്പുകൾ ധാരാളമുണ്ട്. sk for pets, woof bub, Dog spot, Bark Loot, Heads up for Tails, The paws pack, Home 4 pet, Scoopy scrub തുടങ്ങിയ നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പ്രധാന പ്രവർത്തനം ഇത്തരം ഇ-കോമേ ഴ്സ് പ്ലാറ്റ് ഫോമുകൾ ഒരുക്കുകയാണ്.
നായ്ക്കൾക്കുള്ള ഗ്രൂമിംഗ് ഉപകരണങ്ങൾ, കളിപ്പാട്ട ങ്ങൾ, കോളറുകൾ, വസ്ത്രങ്ങൾ തുടങ്ങി ആവശ്യമായതെന്തും വീട്ടിലെ ത്തിക്കുന്ന സേവന ദാതാക്കളാണിവർ. ഉത്പന്ന വൈവി ധ്യത്തി ലൂടെയും ലളിതമായ ഷോപ്പിംഗ് സംവിധാന ങ്ങളിലൂടെയും വിപണി കീഴടക്കാ നാണ് ഇത്തരം സ്റ്റാർട്ടപ്പുകൾ ശ്രമി ക്കുന്നത്.
സേവനമാണ് ഞങ്ങളുടെ ലക്ഷ്യം
നിങ്ങളുടെ ഓമനയ്ക്ക് കൂട്ടിരി ക്കാൻ, അവയുടെ ദേഹം ചീകിമിനുക്കി ഭംഗിയാക്കാൻ, നിങ്ങളുടെ നായ്ക്കളെ ഇൻഷ്വർ ചെയ്യാൻ, ആവശ്യഘട്ടത്തിൽ പരിശീലനം നൽകാൻ തുടങ്ങി എല്ലാത്തിനും സഹായിക്കുന്ന സ്റ്റാർട്ടപ്പുകളാണ് മറ്റൊരു വിഭാഗം.
അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസ് സേവനം നൽകാനും അരുമ കളുടെ ശരീര ശുചിത്വം, ആരോമ തെറാപ്പി, ഹൈഡ്രോ തെറാപ്പി, മെഡിക്കേറ്റഡ് ബാത്ത്, ഗ്രൂമിംഗ്, സ്പാ തുടങ്ങിയ സേവനങ്ങൾക്കും scoopy scrub പോലുള്ള സ്റ്റാർട്ടപ്പുകളുണ്ട്.
Time 4 pet പോലുള്ള വെബ് സൈറ്റുകൾ ബംഗളുരൂ നഗരത്തിലെ നായ ഉടമകൾക്ക് സേവനം, വെറ്ററിനറി ചികിത്സ എന്നിവ ഏർപ്പാടാക്കി നൽകുകയും ചെയ്യുന്നുണ്ട്. നഗര ത്തിലെ പ്രധാന വെറ്ററിനറി ആശുപത്രികളുടെ വിവരങ്ങളും ബന്ധപ്പെടാനുള്ള സൗകര്യവും ഇത്തരം സ്റ്റാർട്ടപ്പുകളുടെ വെബ് സൈറ്റുകൾ ഒരുക്കുന്നു.
ദത്തെടുക്കാം, സ്വന്തമാക്കാം
അരുമകളെ ദത്തെടുത്ത് സ്വന്ത മാക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹാ യഹസ്തമാകുന്ന സ്റ്റാർട്ടപ്പ് പോർട്ടലുകളുണ്ട്. Time for pet പോലുള്ള വെബ് പോർട്ടലുകൾ സൗജന്യമായി പരസ്യങ്ങൾ പോസ്റ്റു ചെയ്യാനും അവസരമൊരുക്കുന്നു.
കൃത്യമായ വെരിഫിക്കേഷൻ സംവിധാനം, കരാറുകൾ എന്നിവ വഴി മാത്രമാണ് ഇത്തരം കൈമാറ്റങ്ങൾ. എല്ലാ നായ് ക്കൾക്കും സുരക്ഷിതമായ ഒരു വീട് എന്ന മിഷനാണ് Pet Dom സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം.
കൂടെയുണ്ടാവണം എവിടെയും
അരുമകളെയും കൊണ്ടുള്ള ടൂർ പാക്കേജുകൾ നൽകുന്ന സ്റ്റാർട്ടപ്പു കൾ നിരവധിയാണ്.
• അരുമകളെ കൊണ്ടുപോകാവുന്ന ന്യൂഡൽഹിയിലെ പ്രത്യേക ടാക്സി സർവീസാണ് Collar folk എന്ന സ്റ്റാർട്ടപ്പ് സംരംഭം.
ഇവരുടെ ഓണ്‍ ലൈൻ പ്ലാറ്റ് ഫോം പെറ്റ്സിനൊപ്പ മുള്ള യാത്ര കൾ പ്ലാൻ ചെയ്യാനുള്ളതാണ്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയെ ക്കുറിച്ചുള്ള വിവരങ്ങൾക്കും ബുക്കിംഗിനും ഇവർ സഹായിക്കും. തീർ ന്നില്ല, പോകുന്ന ഓരോ സ്ഥലത്തും നായ്ക്കളെ ഗ്രൂമിംഗ് ചെയ്യാനും താമസിപ്പി ക്കുവാനുമുള്ള സൗകര്യ ങ്ങൾ വരെ ഇവർ നൽകുന്നു.
• അരുമകളെ സ്നേഹിക്കുന്നവരുടെ ഒരു ഓണ്‍ലൈൻ കൂട്ടായ്മയാണ് Waggle എന്ന സ്റ്റാർട്ടപ്പ് സംരംഭം. നിങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്പോൾ ഒപ്പമുള്ള അരുമയ്ക്ക് ആതിഥേയത്വം നൽകാൻ കഴിയുന്ന ഒരാളെ ഇവർ കണ്ടുപിടിച്ചു തരും.
• Peppy Paws എന്ന സ്റ്റാർട്ടപ്പ് പൂനയിൽ ഒരു പ്രീമിയർ പെറ്റ് റിസോർട്ടാണ് ഒരുക്കിയിരിക്കുന്നത്. പെറ്റ്് ബോർഡിംഗ്, ഡേ കെയർ, വിനോദ സൗകര്യങ്ങൾ, പരിശീലന സൗകര്യങ്ങൾ, ഗ്രൂമിംഗ് സെന്ററുകൾ എന്നിവയും ഒരുക്കുന്നു.
കൂടെ നടക്കാൻ ഞങ്ങളുമുണ്ട്
Woof hub പോലുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾ നൽകുന്ന, മറ്റൊരു സേവനമാണ് ഡോഗ് വാക്കിംഗ് സർവീസ്. നായ്ക്കൾക്ക് വ്യായാമവും നടത്തവുമൊക്കെ നൽകാൻ രക്ഷിതാവിന് സമയമില്ലെങ്കിൽ ഒരു മാസത്തേക്കോ, വർഷത്തേക്കോ ഇവരുടെ വരിക്കാരാവുക, നിങ്ങളുടെ നായയുടെ ഒപ്പം നടന്ന് അവയെ സന്തോഷി പ്പിക്കാൻ ഇവരെത്തും.
ഞങ്ങൾക്കും വേണം ഹോംലി ഫുഡ്
Doggie Dabbas എന്ന സ്റ്റാർട്ടപ്പ് സംരംഭം വീട്ടിൽ പാചകം ചെയ്ത ഭക്ഷണം നിങ്ങളുടെ നായ്ക്കൾക്കായി വീട്ടുപടിക്കലെത്തിച്ചു തരുന്നു.
അരുമകളുടെ ഓർമച്ചിത്രങ്ങൾ
നിങ്ങളുടെ ഓമനമൃഗത്തോടൊ പ്പമുള്ള ഫോട്ടോകൾ പകർത്തിയെടു ക്കാൻ പെറ്റ് ഫോട്ടോഗ്രാഫർമാരെ നൽകുന്ന സ്റ്റാർട്ടപ്പുകൾ അനവധിയുണ്ട്.
അൽപ്പം ഓർഗാനിക്കാവാം
നായയ്ക്ക് ഭക്ഷണമായി ജൈവ ഉത്പന്നങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പാണ് Dog see chew.. പരന്പരാഗത പാചക ക്കൂട്ടിൽ നിർമിച്ച ഡോഗ് ട്രീറ്റുകളാണ് ഇവരുടെ ഹൈലൈറ്റ്. നഗട്ടുകൾ, ബാർസ് ക്രഞ്ചീസ്, പഫീസ് തുടങ്ങി, ഡോഗ് ബിസ്ക്കറ്റു കൾവരെ ജൈവന ·യുള്ളവ. ഹിമാലയത്തിന്റെ വിശു ദ്ധിയുള്ള ഡോഗ് ച്യൂവാണ് ഇവരുടെ പ്രീമിയം ഉത്പന്നം.
അറിവിന്റെ ലോകം
നായ്ക്കൾ, പൂച്ച, ഓമനപക്ഷികൾ തുടങ്ങിയവയെക്കുറിച്ചുള്ള ആധികാ രികവും കാലികവുമായ വിവരങ്ങൾ നൽകുന്ന വെബ് പോർട്ടലുകളാണ് പല സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുമുള്ളത്. Dog Express.in, Dogspot, Barkloot തുടങ്ങിയവ ഇത്തരത്തിലുള്ള പോർട്ടലുകളാണ്. Dog Express.in ഓമന മൃഗങ്ങൾക്കുള്ള ഒരു ഓണ്‍ലൈൻ പത്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ്.
Bark N Bond എന്ന സ്റ്റാർട്ടപ്പ് സംരംഭം ഒരു കണ്‍സൾട്ടൻസി സേവനമാണു നൽകുന്നത്. നായയും ഉടമയും തമ്മിലുള്ള ഉൗഷ്മള ബന്ധത്തിനായി നായ്ക്കൾക്ക് പരിശീലനവും കൊഗ്നി റ്റീവ് പരിശോധനയും, പോസിറ്റീവ് ഉൗർജ്ജവുമൊക്കെ നൽകുന്ന കണ്സ ൾട്ടൻസി സേവനം.
സമ്മാനപ്പൊതിയുമായി വീട്ടുപിടിക്കൽ
നിങ്ങളുടെ അരുമയ്ക്കായി മാസ ത്തിലൊരിക്കൽ ഒരു പെട്ടി നിറയെ സമ്മാനങ്ങളുമായി എത്തുന്ന ഓണ്‍ ലൈൻ പോർട്ടലാണ് Bark Loot. കളിപ്പാട്ടങ്ങൾ മുതൽ ബിസ്ക്കറ്റുകൾ വരെ ആ പെട്ടിയിലുണ്ടാകും.
സുഖകരമാണോ അന്തരീക്ഷം?
നിങ്ങളുടെ പൊന്നോമനയുടെ പാർപ്പിടത്തിൽ അന്തരീക്ഷ താപനിലയും, ആർദ്രതയുമൊക്കെ തൃപ്തികരമായ നിലയിലാവണം. ഇതിനായി Nimble wireless എന്ന സ്റ്റാർട്ടപ്പ് സംരംഭം ചെയ്തത് RV Pet Saftey എന്ന ആപ്ലിക്കേഷൻ വികസിപ്പിക്കുകയാണ്.
പന്ത്രണ്ടോളം സെൻസറുകൾ ചേർത്ത ഉപകരണം അന്തരീക്ഷ സ്ഥിതിയേക്കുറിച്ചുള്ള വിവരങ്ങൾ ആപ്ലിക്കേഷനിലെത്തിക്കുന്നു. ഈ സ്റ്റാർട്ടപ്പിന്റെ ആദ്യ ഉപഭോക്താക്കളധികവും അമേരിക്കക്കാരായിരുന്നു വത്രേ.
അന്തമില്ലാത്ത ആശയങ്ങൾ
സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വസന്തം വിരിയിക്കാൻ പോകുന്ന കാലത്ത് പെറ്റ്സ് വിപണിയിലും ആശയങ്ങ ൾക്ക് അവസാ നമില്ല. ഭ്രാന്താണെന്നു ചിന്തിക്കപ്പെടുന്ന ആശയങ്ങൾ ചരിത്ര മായതാണ് നമ്മുടെ മുന്‍പിലുള്ള ചിത്രങ്ങൾ. അരുമകളടെ പരിപാലന ത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യങ്ങളും പ്രശ്നങ്ങളുമുണ്ടാകും.
ഇതു മുൻകൂട്ടി കാണുക തന്നെ പ്രധാനം. ഒരു പെറ്റ് ബേക്കറിയേ ക്കുറിച്ച് നിങ്ങൾ ചിന്തിച്ചി ട്ടുണ്ടോ ? പെറ്റിന്റെ ചിത്രങ്ങൾ വരയ്ക്കുന്ന പോർട്രയിറ്റ് ആർട്ടിസ്റ്റായാലോ ? ഇനിയല്ലെങ്കിൽ കാറ്റ് കെഫ് (Cat cafe) ആയാലോ? ഒന്നുമല്ലെങ്കിൽ നായ്ക്കളുടെ നഖം വൃത്തിയായി മുറി ക്കാൻ നിങ്ങൾക്കു കഴിയുമോ ? വളരുന്ന വിപണിയിൽ ആശയ ങ്ങൾക്കു പഞ്ഞമില്ല. വേണ്ടത് ആത്മ വിശ്വാസം മാത്രം.
ഡോ. സാബിൻ ജോർജ്ജ്
[email protected]
ഫോണ്‍: 9446203839.