മനുഷ്യരും മൃഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നായകളും പൂച്ചകളുമൊക്കെ മനുഷ്യനുമായി വളരെ വേഗത്തിൽ അടുക്കുന്നവയാണ്. അതിനാൽതന്നെ അവയെ പലരും വീടുകളിൽ വളർത്താറുമുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന സമാന രീതിയിലാണ് വളർത്തു മൃഗങ്ങളെ വീടുകളിൽ പരിപാലിക്കുന്നത്. എന്നാൽ വേണ്ട വിധം പരിചരണം അവയ്ക്ക് കൊടുക്കാത്ത അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ഫ്രാൻസിൽ.
ഫ്രഞ്ച് ദമ്പതികൾ അവരുടെ വീട്ടിൽ 159 പൂച്ചകളെയും നായ്ക്കളെയും വളർത്തി. എന്നൽ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണമോ വെള്ളമോ നൽകാതെയാണ് ഇവർ അവയെ പരിപാലിച്ചത്. നിർജ്ജലീകരണവും പോഷകാഹാരക്കുറവും അവയെ തളർത്തി. പൂച്ചകളുടെയും പട്ടികളുടെയും കരച്ചിലും ദൂര്‍ഗന്ധവും അഹസ്യമായതിനെ തുടര്‍ന്ന് അയല്‍ക്കാർ ദന്പതികൾക്കെതിരേ പരാതി നൽകി. 2023 ലാണ് സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസിന്റെ വിധി വന്നത് കഴിഞ്ഞ ദിവസമാണ്.
ദന്പതികൾക്ക് ഒരു വര്‍ഷം തടവും, കൂടാതെ പിഴയായി 1.35 കോടി രൂപ കെട്ടിവയ്ക്കണമെന്നും ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചു. മാത്രമല്ല, ഇവര്‍ക്ക് ഇനി മൃഗങ്ങളെ വളര്‍ത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.