ഇത്രയും സ്നേഹമുള്ള ഒരു നായ നിങ്ങളെ പഴയ ജീവിതത്തിലേക്ക് എത്തിക്കും; ആശുപത്രിയിലായ യജമാനന് കൂട്ടായ് ഒരു നായ്… (വീഡിയോ)


മനുഷ്യനും നായയും തമ്മിലുള്ള അടുപ്പം കാലങ്ങള്‍ക്ക് മുന്‍പേയുള്ളതാണല്ലൊ. മനുഷ്യരുമായി ആദ്യം ഇണങ്ങിയ ഈ ജീവി ഇപ്പോഴും അവരുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമായി തുടരുന്നു.

ഇപ്പോഴിതാ രോഗശയ്യയിലായ ഒരാളും അദ്ദേഹത്തിന്‍റെ നായയും തമ്മിലെ അടുപ്പമാണ് നെറ്റിസണ്‍ ചര്‍ച്ചയാക്കുന്നത്. ബ്രയാന്‍ ബെന്‍സണ്‍ എന്നയാളുടെ കഥയാണ് ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം പറയുന്നത്.

ഏറെ ആരോഗ്യവാനായുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഒരുദിനം പെട്ടെന്ന് വയ്യാതെയായി. പരിശോധനയില്‍ കാര്‍ഡിയോമയോപ്പതി എന്ന രോഗാവസ്ഥയാണ് ഇദ്ദേഹത്തിനെന്ന് തെളിഞ്ഞു.

ആരോഗ്യവാനായ ഒരാള്‍ക്ക് അപൂര്‍വമായിട്ടാണ് കാര്‍ഡിയോമയോപ്പതി വരിക. രോഗം മനസിലാക്കിയ ഇദ്ദേഹം ആകെ ദുഃഖിതനായിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ കുറച്ചുദിവസങ്ങള്‍ പ്രവേശിക്കപ്പെടുകയുണ്ടായി.

എന്നാല്‍ ഈ സമയങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട നായ കൂടെയുണ്ടായിരുന്നു. ആറുവയസുള്ള ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തിലെ ഈ നായ ഇദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ തന്നെ നില്‍ക്കുകയാണ്. ബ്രായാനൊപ്പം ഉറങ്ങുകയും ബ്രയാനെ ചേര്‍ന്നിരിക്കുകയും ചെയ്യുന്ന ഈ നായ കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നു.

വൈറലായി മാറിയ ഇവരുടെ വീഡിയോയ്ക്ക് നിരവധി ഹൃദയ സ്പര്‍ശിയായ അഭിപ്രായങ്ങള്‍ ലഭിക്കുകയുണ്ടായി. “ഇത്രയും സ്നേഹമുള്ള ഒരു നായ നിങ്ങളെ പഴയ ജീവിതത്തിലേക്ക് എത്തിക്കുമെന്നുറപ്പ്’ എന്നാണൊരു ഉപയോക്താവിന്‍റെ കമന്‍റ്.



 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Magnus The Therapy Dog (@magnusthetherapydog)

 

Related posts

Leave a Comment