മാവേലിക്കര: വയോധികന്റെ പെട്ടിക്കട തീയിട്ടു നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.
പല്ലാരിമംഗലം അലിൻകട ജംഗ്ഷനിൽ നിന്ന് ബേദനി മഠത്തിലേക്കു പോകുന്ന റോഡിൽ കച്ചവടം നടത്തിയിരുന്ന ഇരേഴാ തെക്ക് കൊല്ലത്തിരെത് ഗോപാലകൃഷ്ണൻ (പൊടിയൻ-80) ന്റെ കടയാണ് തീയിട്ടത്.
കട മറിച്ചിട്ടു പെട്രോൾ ഒഴിച്ച് കത്തിച്ചതന്നാണ് പ്രഥമിക നിഗമനം. കടയിൽ വിൽപ്പനക്കായി സുഷിച്ചിരുന്ന മുഴുവൻ സാധനങ്ങളും കത്തി ചാമ്പളായി. മാവേലിക്കര പോലീസ് സ്ഥലത്തെത്തി പരീശോധന നടത്തി.