മൂന്നാർ: പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 53 ആയി. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
നേരത്തെ ലയങ്ങൾ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തെരച്ചിൽ പൂർത്തിയാക്കിയിരുന്നു. പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചിൽ. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകൾ മാറിയാണ് ചൊവ്വാഴ്ച പല മൃതദേഹങ്ങളും കണ്ടെത്തിയത്.
എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ, തമിഴ്നാട് വെൽഫെയർ തുടങ്ങിയ സംഘങ്ങളാണ് വിവിധയി ടങ്ങളിലെ തെരച്ചിലിനു നേതൃത്വം നൽകുന്നത്.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന്ചൊവ്വാഴ്ച തെരച്ചിൽ വൈകുന്നേരം നാലോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും തെരച്ചിൽ ആരംഭിച്ചത്.