പുതിയകാവ്: മതിലകത്ത് സ്കൂൾ ബസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്യൂണിനെ ശിക്ഷിച്ചു.
മതിലകം കളരിപറന്പ് സ്വദേശി തെക്കൂട്ട് വീട്ടിൽ കിരണി(39)നെയാണ് തൃശൂർ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.
അഞ്ചുവർഷം കഠിന തടവിനും അന്‍പതിനായിരംരൂപ പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചത്.
2019 ഓഗസ്റ്റിലാണ് ബസിൽവച്ച് സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചത്. സ്കൂൾ വാഹനത്തിലെ അറ്റൻഡർ ഇല്ലാത്തതിനെ തുടർന്ന് ഡ്യൂട്ടിക്കെത്തിയ കിരണ്‍ 13 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിെ ച്ചന്നാണ് കേസ്.
അന്ന് മതിലകം എസ്ഐ ആയിരുന്ന കെ.എസ്. സൂരജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിജി മധു ഹാജരായി.