ന്യൂഡൽഹി: പിഎഫ് പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻപ്രമാൺ) കാര്യത്തിൽ വിശദീകരണം നല്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30നു മുൻപായി നല്കണം.
കഴിഞ്ഞവർഷം ഡിജിറ്റലായി ജീവൻപ്രമാൺ സമർപ്പിച്ചവർക്ക് വ്യക്തമായ അസൗകര്യങ്ങളോ അവശതകളോ ഉള്ളപക്ഷം കടലാസിലുള്ള സർട്ടിഫിക്കറ്റ് പെൻഷൻ ലഭിക്കുന്ന ബാങ്ക് ശാഖയിൽ നല്കാം. അതോടൊപ്പം കാരണം രേഖപ്പെടുത്തിയിരിക്കണം. ഇത്തരക്കാർക്കു വേണമെങ്കിൽ പിന്നീട് സൗകര്യംപോലെ ഡിജിറ്റലായി ജീവൻപ്രമാൺ നല്കാം.