ന്യൂഡൽഹി: ഉമാംഗ് ആപ് വഴി ആധാറും പിഎഫ് അക്കൗണ്ടും ബന്ധിപ്പിക്കാനുള്ള സൗകര്യം കേന്ദ്രസർക്കാർ ഇന്നലെ അവതരിപ്പിച്ചു. ഉമംഗ് മൊബൈൽ ആപ്പിലൂടെ പിഎഫും ആധാറും ബന്ധിപ്പിക്കാനുള്ള സൗകര്യമാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം അവതരിപ്പിച്ചത്. നിലവിൽ ഇപിഎഫ്ഒ വൈബ്സൈറ്റ് വഴിയും ആധാർ-പിഎഫ് ബന്ധനത്തിന് സൗകര്യമുണ്ട്.
ഇതുകൂടാതെ ഇ-നോമിനേഷൻ സംവിധാനവും ഇപിഎഫ്ഒ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇപിഎഫ്ഒ വൈബ്സൈറ്റിൽ ലഭ്യമാകുന്ന ഈ സംവിധാനം വൈകാതെ ഉമാംഗ് ആപ്പിലും ലഭ്യമാക്കും. വിവിധ സർക്കാർ സേവനങ്ങൾ ഒരു സ്ഥലത്ത് ലഭ്യമാക്കാൻവേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന മൊബൈൽ ആപ് ആണ് ഉമംഗ് അഥവാ യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ.