പി​എ​ഫ് പെ​ൻ​ഷ​ൻ: കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി ഭാ​ഗി​ക​മാ​യി ശ​രി​വ​ച്ചു; 15,000 രൂ​പ മേ​ൽ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​ത് റ​ദ്ദാ​ക്കി‌


ന്യൂ​ഡ​ൽ​ഹി: ഉ​യ​ർ​ന്ന പി​എ​ഫ് പെ​ൻ​ഷ​നു വ​ഴി​യൊ​രു​ക്കു​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി ഭാ​ഗി​ക​മാ​യി ശ​രി​വ​ച്ച് സു​പ്രീം കോ​ട​തി. 15,000 രൂ​പ മേ​ൽ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​ത് റ​ദ്ദാ​ക്കി.

60 മാ​സ​ത്തെ ശ​രാ​ശ​രി​യി​ൽ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യി പി​എ​ഫ് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി.

ഓ​ഗ​സ്റ്റ് 11നു ​വാ​ദം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ഇ​പി​എ​ഫ്ഒ​യും ന​ൽ​കി​യ ഹ‍​ർ​ജി​ക​ളാ​ണു പ​രി​ഗ​ണി​ച്ച​ത്.

ചീ​ഫ് ജ​സ്റ്റീ​സ് യു.​യു.​ല​ളി​തി​നു പു​റ​മേ, ജ​ഡ്ജി​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ്, സു​ധാ​ൻ​ഷു ധൂ​ലി​യ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണു വാ​ദം കേ​ട്ട​ത്. ജ​സ്റ്റി​സ് അ​നി​രു​ദ്ധ ബോ​സ് ആ​ണ് വി​ധി​ന്യാ​യം എ​ഴു​തി​യ​ത്.

Related posts

Leave a Comment