തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് വിഭാഗം പരിശീലനം നൽകിയത് ഗുരുതര വീഴ്ചയെന്ന് ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ട്.
ആലുവയിൽ പോപ്പുലർ ഫ്രണ്ട് ബുധനാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാസേന പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത്.
ഇത് ഏറെ വിവാദമായതിനെതുടർന്ന് ഫയർഫോഴ്സ് മേധാവിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
മുൻകൂർ അനുമതി വാങ്ങാതെ
പോപ്പുലർ ഫ്രണ്ടിന് അഗ്നിരക്ഷ സേന പരിശീലനം നൽകിയത് ഗുരുതര വീഴ്ചയാണെന്ന് ഡോ. ബി.സന്ധ്യയുടെ റിപ്പോർട്ടിൽ പറയുന്നു.
ദുരന്തനിവാരണത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുൻകൂർ അനുമതി വാങ്ങാതെയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘടനകൾക്ക് ഫയർഫോഴ്സ് പരിശീലനം നൽകാറില്ല.
ഉന്നത ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി വാങ്ങാതെ പരിശീലനം നൽകിയതിന് ഫയർഫോഴ്സിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതര ചട്ടലംഘനം ഉണ്ട ായെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധം, വിമർശനം
ജില്ലാ ഓഫീസർ ഉൾപ്പെടെയുള്ളവർക്കും പരിശീലനം നൽകിയ ഉദ്യോഗസ്ഥർക്കുമെതിരെയും നടപടി സ്വീകരിക്കണമെന്ന് സന്ധ്യയുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ട ിന് ഫയർഫോഴ്സ് പരിശീലനം നൽകിയതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു.
ഇതേ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറി ഫയർഫോഴ്സ് മേധാവിയോട് നിർദേശിച്ചത്.
വേദി പങ്കിട്ടത്
മാര്‍ച്ച് 30ന് വൈകിട്ട് ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളിലായിരുന്നു പരിപാടി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോടൊപ്പം ഫയര്‍ ഫോഴ്സിന്റെ ആലുവ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വേദി പങ്കിട്ടതാണ് പരാതിക്കിടയാക്കിയത്.