വാഷിംഗ്ടണ്‍: കുട്ടികൾക്കും ഫൈസർ വാക്സിൻ നൽകാൻ അംഗീകാരം നൽകി അമേരിക്ക. അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിന് നൽകാനുള്ള മെഡിക്കൽ പാനലിന്റെ ശിപാർശ അമേരിക്ക അംഗീകരിക്കുകയായിരുന്നു.
ഇതോടെ 28 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പിന് വഴിയൊരുങ്ങി. ചൊവ്വാഴ്ചയ്ക്കുശേഷം കുട്ടികൾക്ക് വാക്സിന് വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
അമേരിക്ക ഈ ആഴ്ച 50 ദശലക്ഷം വാക്സിൻ വാങ്ങിയതായി ഫൈസർ അറിയിച്ചിരുന്നു.