കോവിഡ് വാക്സിന്‍ ഗുളിക രൂപത്തിലാക്കാനുള്ള പരീക്ഷണവുമായ അമേരിക്കന്‍ മരുന്നു കമ്പനി ഫൈസര്‍ മുമ്പോട്ട്.
കോവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തില്‍ വികസിപ്പിക്കാന്‍ തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫൈസറിന്റെ ഈ ശ്രമം വിജയിച്ചാല്‍ കോവിഡ് ചികിത്സ രംഗത്ത് ഇത് വലിയ ഗുണം ചെയ്യും. അമേരിക്കയിലെയും ബല്‍ജിയത്തിലെയും കമ്പനിയുടെ നിര്‍മാണ യൂണിറ്റുകളില്‍ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്.
ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാല്‍ അടുത്തവര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.