തൊഴില്‍ക്ഷാമം പരിഹരിക്കും എന്നവകാശപ്പെട്ടുകൊണ്ട് അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണം കൊണ്ട് തൊഴിലില്ലായ്മ വര്‍ധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇക്കഴിഞ്ഞ ദിവസവും പുറത്തു വന്ന റിപ്പോര്‍ട്ട്. അതു സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ലെന്നാണ് കേന്ദ്രവും ബന്ധപ്പെട്ട മന്ത്രിയും വ്യക്തമാക്കിയത്. ഇപ്പോഴിതാ ആ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന റ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നു. തൊഴിലില്ലായ്മയുടെ മുഴുവന്‍ തീവ്രതയും വ്യക്തമാക്കുന്നതാണ് ഈ വാര്‍ത്ത.
തമിഴ്നാട് സെക്രട്ടറിയേറ്റിലെ സ്വീപ്പര്‍, ശൗചാലയ ശുചീകരണ തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷകളില്‍ ലഭിച്ച അപേക്ഷകരുടെ യോഗ്യതകളാണ് ഈ വലിയ വിപത്തിന്റെ സൂചനയായി പുറത്ത് വന്നിരിക്കുന്നത്. എംടെക്, ബിടെക്, എംബിഎ ബിരുദധാരികളാണ് അപേക്ഷയില്‍ ഭൂരിഭാഗവുമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സ്വീപ്പര്‍ തസ്തികയിലേക്ക് 10 ഒഴിവുകളും ശൗചാലയ ശുചീകരണ് തസ്തികയിലേക്ക് നാല് ഒഴിവുകളുമാണുള്ളത്. സെപ്റ്റംബര്‍ 26നാണ് സെക്രട്ടറിയേറ്റിലേക്ക് ഇത്തരത്തില്‍ ഒഴിവുകളിലേക്ക് ആളെ ക്ഷണിച്ചത്.
ശാരീരിക ക്ഷമത മാത്രം യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികയിലേക്കാണ് എം.ടെക്, ബി,ടെക്, എംബിഎ യോഗ്യതയുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 4607 അപേക്ഷകളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉള്‍പ്പെയുള്ള സംവിധാനങ്ങള്‍ മുഖേന ഇതുവരെ ലഭിച്ചിട്ടുള്ളത്.
ലഭിച്ച അപേക്ഷകളില്‍ 677 എണ്ണം മതിയായ യോഗ്യതയില്ലെന്ന് കാട്ടി തള്ളി. ഇതിന് ശേഷമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് ക്ഷണിച്ച് അപേക്ഷയില്‍ ശാരീരിക ക്ഷമതയ്ക്ക് പുറമെ 18 വയസ്സ് തികഞ്ഞിരിക്കണമെന്നുമാത്രമായിരുന്നു നിബന്ധന. ഉയര്‍ന്ന പ്രായ പരിധിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നല്‍കിയിരുന്നു