ന്യൂഡൽഹി: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണെന്നാണ് ജോസഫ് ആരോപിക്കുന്നത്.അതേസമയം, യുഡിഎഫില്‍ നിന്നും പൂര്‍ണമായി അകന്ന ജോസ് എല്‍ഡിഎഫുമായി അടുക്കുകയാണ്.
കോട്ടയം ജില്ലയില്‍ ജോസഫ് വിഭാഗത്തെക്കാള്‍ കൂടുതല്‍ സ്വാധീനമുള്ള ജോസ് വിഭാഗത്തെ കൂടെ നിര്‍ത്തിയാല്‍ മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ.